
ജനപ്രിയതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ടിവി പ്രോഗ്രാമാണ് ഫ്ലവേഴ്സ് ടിവിയിലെ ‘കോമഡി ഉത്സവം’. മികച്ച കലാകാരന്‍മാരെ അണിനിരത്തി കൊണ്ടുള്ള ഈ വ്യത്യസ്ത പ്രോഗ്രാം നൂറോളം എപ്പിസോഡുകള്‍ പിന്നിട്ടു കഴിഞ്ഞു. ഗിന്നസ് പക്രുവും, ബിജുക്കുട്ടനും, ടിനി ടോമും വിധി കര്‍ത്താക്കളായി എത്തുന്ന ഷോയുടെ മുഖ്യ ആകര്‍ഷണം അവതാരകന്‍ മിഥുന്‍ രമേശ് ആണ്.
കഴിഞ്ഞ ദിവസം ഈ വേദിയില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്താനെത്തിയത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗോകുല്‍ രാജ് ആണ്,അന്ധതയെന്ന വൈലക്യത്തെ മറികടന്നു ഹൃദയം കൊണ്ടവന്‍ കോമഡി ഉത്സവത്തിന്റെ ഫ്ലോറില്‍ തകര്‍ത്ത് പാടി. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ഗോകുലിന്റെ പാട്ട് ഓഡിയന്‍സിനെ ശരിക്കും അമ്പരപ്പിച്ചു. കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകള്‍ ആണ് ഗോകുലിന്റെ മാസ്റ്റര്‍ പീസ്.
Post Your Comments