CinemaGeneralIndian CinemaMollywoodNEWSWOODs

ആശാ ശരത്തിന്റെ സഹോദരൻ അന്തരിച്ചു

നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ സഹോദന്‍ അന്തരിച്ചു. കലാമണ്ഡലം സുമതിയുടെയും കൃഷ്ണൻകുട്ടി നായരുടേയും മകനായ ബാലഗോപാൽ (43) ആണ് അന്തരിച്ചത്. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചെന്നൈയിൽ വിശ്രമത്തിലായിരുന്നു ബാലഗോപാല്‍. ഭാര്യ സൗമ്യ ബാലഗോപാൽ. സംസ്കാരം പിന്നീട് പെരുമ്പാവൂരിൽ നടക്കും.

ആശയുടെ മൂത്ത സഹോദരനായ വേണുഗോപാല്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ അന്തരിച്ചിരുന്നു. 1993 നവംബര്‍ 29നാണ് വേണുഗോപാല്‍ മരിച്ചത്. 2017ലെ നവംബര്‍ മാസത്തില്‍ തന്നെയാണ് രണ്ടാമത്തെ സഹോദരന്റെ മരണമെന്നത് ആകസ്മികം.

shortlink

Related Articles

Post Your Comments


Back to top button