ഇന്ത്യന്‍ ക്രിക്കറ്റില്‍ സൗഹൃദത്തിന് വലിയ വില നൽകുന്ന രണ്ടുപേരാണ് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും നിലവിലെ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും. എന്നാല്‍ ധോണിയുടെ ഭാര്യ സാക്ഷിയും കൊഹ്‌ലിയുടെ കാമുകി അനുഷ്‌കയും തമ്മില്‍ ഇതിനേക്കാളും മുമ്പേയുള്ള പരിചയമാണ്.
അസമിലെ ഒരു ചെറിയ ടൗണിലായിരുന്നു സാക്ഷിയും അനുഷ്‌കയും ബാല്യം ചെലവിട്ടത്. ഇരുവരും പഠിച്ചതും ഒരേ സ്‌കൂളില്‍. ട്വിറ്ററില്‍ അനുഷ്‌കയുടെ ഫാന്‍ പേജിലൂടെയാണ് ഇരുവരുടെയും ബാല്യകാല ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഒരു ചിത്രത്തില്‍ അനുഷ്‌കയുടെ സഹോദരന്‍ കര്‍ണേഷുമുണ്ട്.
? | New/Old pictures of Anushka with @SaakshiSRawat and #KarneshSharma ❤️ pic.twitter.com/ecfgRMLSTg
— Anushka Sharma FC™ (@AnushkaSFanCIub) November 19, 2017
ബിരുദ പഠനത്തിന് ശേഷം സാക്ഷിയുമായുള്ള ആകസ്മികമായ ഒത്തുചേരലിനെക്കുറിച്ച് ഒരിക്കല്‍ അനുഷ്‌ക ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.ഇരുവരും പരിചയപെട്ടതിനു ശേഷമാണ് ഒരേ ഗ്രാമത്തിൽ ഒരേ സ്കൂളിൽ പഠിച്ചവരാണെന്ന് മനസിലാക്കിയത്.സാക്ഷി അതീവ സുന്ദരിയും രസികയുമാണെന്ന് അനുഷ്‌ക അഭിമുഖത്തിൽ പറയുകയുണ്ടായി.
Post Your Comments