CinemaIndian CinemaLatest NewsMollywoodMovie GossipsWOODs

നടൻ ജഗതി ശ്രീകുമാറിനെ അമ്പിളി എന്നു വിളിക്കുന്നതിന്റെ രഹസ്യത്തെക്കുറിച്ച് മകള്‍ ശ്രീലക്ഷ്മി

മലയാളത്തിന്റെ ഹാസ്യ രാജാവ് ജഗതി ശ്രീകുമാര്‍ കാറപകടത്തെ തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ അഞ്ചില്‍ അധികം വര്‍ഷമായി സിനിമയില്‍ നിന്നും താരം മാറി നില്‍ക്കുന്നുവെങ്കിലും ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ ജഗതി ശ്രീകുമാറിന്റെ കഥാപാത്രങ്ങള്‍ ഇന്നും ജനങ്ങളെ ചിരിപ്പിക്കുന്നു.

നടന്‍ ജഗതി ശ്രീകുമാറിന്റെ മറ്റൊരു പേരാണ് അമ്പിളി. ജഗതിയെ അമ്പിളി എന്ന് വിളിക്കുന്നതിന്റെ രഹസ്യം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വെളിപ്പെടുത്തുന്നു. ”പപ്പയെ ചലച്ചിത്ര മേഖലയിൽ അടുപ്പമുള്ളവരെല്ലാം വിളിക്കുന്നത് അമ്പിളിച്ചേട്ടൻ എന്നാണ്. എന്നാൽ ഇതിന്റെ പിന്നിലുള്ള രഹസ്യം പലര്‍ക്കുമറിയില്ല. പപ്പ ജനിച്ചത് ഒരു വെളുത്ത വാവിനായിരുന്നു. പൂർണചന്ദ്രന്റെ ഒാർമയ്ക്കാണ് പപ്പയെ വീട്ടുകാർ അമ്പിളി എന്നു വിളിച്ചത്. വീട്ടുകാര്‍ ഇട്ട ഓമനപ്പേരുപോലെ എല്ലാവരും അമ്പിളിയെന്നു വിളിച്ചു തുടങ്ങി.

shortlink

Related Articles

Post Your Comments


Back to top button