കൊല്ലരുതെന്ന അപേക്ഷയുമായി യുവനടന് നീരജ് മാധവ് രംഗത്ത്. നീരജ് മാധവ് സ്വന്തമായി തിരക്കഥയെഴുതിയ ചിത്രം തിയേറ്ററില്‍ എത്തിയെങ്കിലും പക്ഷേ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. ‘മുഖ്യാധാരാ സിനിമകളുടെ ഭാഗമകുമ്ബോള് അതിന്റെ കച്ചവട സാധ്യതകളാണു ഒരു നടന്റെ വളര്‍ച്ചയെ ഒരു പരിധിവരെ സ്വാധീനിക്കുന്നത്. അതുകൊണ്ടാവാം സ്വന്തമായി ഒരു തിരക്കഥ എഴുതിയപ്പൊഴും വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതിരുന്നത്’ എന്നാണ് താന്‍ തിരക്കഥയെഴുതിയ ചിത്രത്തെപ്പറ്റി നീരജ് പറഞ്ഞത്. രണ്ട് സീന്‍ വേഷത്തില്‍ അഭിനയിച്ച് തുടങ്ങുന്ന ഒരു നടനെ സംബന്ധിച്ചിടത്തോളം അടുത്ത പടത്തില്‍ റോളിന്റെ വ്യാപ്തി കൂട്ടുക എന്നതിലുപരി ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് ഒരു വിദൂര സ്വപ്നം മാത്രമാണെന്നും നീരജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രണ്ട് സീന്‍ വേഷത്തില്‍ അഭിനയിച്ച് തുടങ്ങുന്ന ഒരു നടനെ സംബന്ധിച്ചിടത്തോളം അടുത്ത പടത്തില്‍ റോളിന്റെ വ്യാപ്തി കൂട്ടുക എന്നതിലുപരി ഇഷ്ടപ്പെട്ട കഥാപാതങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് ഒരു വിദൂര സ്വപ്നം മാത്രമാണു. മുഖ്യാധാരാ സിനിമകളുടെ ഭാഗമകുമ്ബോള് അതിന്റെ കച്ചവട സാധ്യതകളാണു ഒരു നടന്റെ വളര്‍ച്ചയെ ഒരു പരിധിവരെ സ്വാധീനിക്കുന്നത്. അതുകൊണ്ടാവാം സ്വന്തമായി ഒരു തിരക്കഥ എഴുതിയപ്പൊഴും വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതിരുന്നത്. എന്നാല്‍ അത്യാവശ്യം സ്വന്തം കാലില്‍ നില്‍ക്കാറാവുംബോള്‍ മനസ്സിനിഷ്ടപെട്ട ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം യഥാര്‍ത്ഥ്യമാവുന്നത് പൈപ്പിന് ചുവട്ടിലെ പ്രണയത്തിലൂടെയാണു. ഇതിന്റെ സംവിധായകനിലും കഥയിലും എന്റെ കഥാപത്രത്തിലും എനിക്കേറെ പ്രതീക്ഷയും വിശ്വാസവുമുണ്ട്. സിനിമ നാളെയിറങ്ങുകയാണു.
ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒരു പുതിയ തുടക്കമാണു, ഒരു കൊച്ച് ചിത്രമാണു. അവകാശവാദങ്ങളൊന്നുമില്ല…
പക്ഷെ ഈ സിനിമയ്ക് ചിലതൊക്കെ പറയാനുണ്ട്,
മുന്‍ വിധിയില്ലാതെ അത് കേള്‍ക്കാന്‍ തയ്യാറാവണം,
വിമര്‍ശ്ശനം അല്‍പ്പം മയത്തോടെയാക്കണം,
കൊല്ലരുത്…വളരാനനുവദിക്കണം
Post Your Comments