സൂപ്പര്‍ താരം ചിമ്പുവിനെതിരെ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്ത് വന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ചിമ്പുവിനെതിരെ നിര്‍മ്മാതാക്കള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലായിരുന്നു തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഇടപെടല്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ചുവപ്പ് നോട്ടീസ് ലഭിച്ച താരത്തിനു ഇനിമുതല്‍ സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു വാര്‍ത്ത. സിനിമയുടെ ചിത്രീകരണങ്ങളില്‍ ചിമ്പു ഒഴിഞ്ഞു മാറുന്നതായാണ് പരാതി. അവസാനമായി അഭിനയിച്ച സിനിമയുടെ ചിത്രീകരണത്തില്‍ 29 ദിവസങ്ങള്‍ പങ്കെടുത്ത ശേഷം ചിമ്പു പിന്മാറി.അണിയറപ്രവര്‍ത്തകര്‍ പിന്മാരിയതിന്റെ കാരണം തിരക്കിയപ്പോള്‍ എടുത്ത ഷോട്ടുകള്‍ വെച്ച് സിനിമ പുറത്തിറക്കൂ എന്നായിരുന്നു ചിമ്പുവിന്റെ മറുപടി.ചിമ്പുവിന്റെ അഭാവം തമിഴ് സിനിമാ വ്യവസായത്തിനു കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ട്ടിച്ചേക്കാം. തമിഴ് നാട്ടില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് ചിമ്പു.
Post Your Comments