മലയാള സിനിമയിലെ ഗര്‍ജ്ജിക്കുന്ന തരാമെന്ന് പലരും തിലകനെ വിശേഷിപ്പിക്കാറുണ്ട്. അഭിനയ കലയുടെ പെരുന്തച്ചനായി വിലസിയ താരത്തിനു സിനിമയില്‍ നിന്നും ലഭിച്ചത് കൂടുതലും മോശം അനുഭവങ്ങളായിരുന്നു. അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ പലതവണ വിലക്കുകള്‍ നേരിട്ട അദ്ദേഹം ജീവിക്കാന്‍ വേണ്ടി സീരിയലിലേയ്ക്ക് തിരിഞ്ഞു. എന്നാല്‍ അവിടെയും വിലക്ക് ഉണ്ടായതിനെ തുടര്‍ന്ന് നാടകത്തിലെയ്ക്ക് വീണ്ടും സജീവമായി.
താന്‍ വിലക്കുകള്‍ നേരിട്ട സമയത്ത് തന്റെ പടത്തില്‍ അഭിനയിക്കാന്‍ തയാറായി മുന്നോട്ടു വന്ന വ്യക്തിയാണ് തിലകനെന്നു സംവിധായകന് വിനയന് പറയുന്നു. സോഹന്‍ റോയിയുടെ ഡാം 999 എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടി ഇരുന്നത് തിലകനായിരുന്നു. എന്നാല്‍ ഷൂട്ടിങ്ങിന്റെ തലേദിവസമാണ് തിലകൻ അഭിനയിച്ചാൽ ഫെഫ്കയിലെ ഒറ്റ ടെക്നീഷ്യന്മാരും സഹകരിക്കില്ല എന്ന അറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടു. ഇതിനെതിരെ ആരും ശബ്ദം ഉയര്‍ത്തിയില്ല. പകരം പറഞ്ഞത് ”ഇയാളിലെ നടൻ മരിച്ചിരിക്കുന്നു എന്നാണ്.”
അതുപോലെ ഒരു സീരിയലില്‍ അദ്ദേഹം അഡ്വാന്‍സ് വരെ വാങ്ങി. എന്നാല്‍ മറ്റു താരങ്ങള്‍ സഹകരിക്കില്ലെന്ന് നിര്‍മ്മാതാവ് അദ്ദേഹത്തെ അറിയിച്ചു. അന്ന് അദ്ദേഹം വിഷമിച്ചിരുന്നുവെന്നും തോല്ക്കാന് തയ്യാറാവാത്തതുകൊണ്ട് നാടകത്തില്‍ അഭിനയിച്ചുവെന്നും വിനയന് പറയുന്നു.
Post Your Comments