കൊച്ചി: എസ് ദുര്‍ഗക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. എന്നാല്‍, ഗോവ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തില്ല. ഈ സാഹചര്യത്തില്‍ ചിത്രം ഗോവ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിയമതടസമില്ല.
എസ്. ദുര്‍ഗയുടെ സെന്‍സര്‍ബോര്‍ഡ് സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പാണ് ജൂറിക്ക് സമര്‍പ്പിച്ചതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇളവ് നേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ആരോപിച്ചാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അപ്പീല്‍ നല്‍കിയത്.
പനോരമ ജൂറി സിനിമയുടെ സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പ് കണ്ട് അംഗീകാരം നല്‍കിയെങ്കിലും കേന്ദ്രത്തില്‍ നിന്ന് ഇളവു നേടിയിരുന്നില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. ചലച്ചിത്രമേളയിലേക്ക് ജൂറി തെരഞ്ഞെടുത്ത ചിത്രം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
Post Your Comments