CinemaGeneralKollywoodLatest NewsNEWSTV ShowsWOODs

ഇത് ചെയ്ത മാന്യമാരോടല്ല; മറിച്ച്‌ അത് കണ്ടിട്ട് അശ്വതി എന്താ ഇങ്ങനെ എന്ന് ചിന്തിക്കുന്നവരോട് അവതാരകയുടെ മറുപടി

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം വര്‍ദ്ധിച്ചു വരുകയാണ്. ഇതില്‍ കൂടുതലും ഇരയാകുന്നത് താരങ്ങളും. ടെലിവിഷന്‍ അവതാരക അശ്വതിയുടെ മോര്‍ഫ് ചെയ്യപ്പെട്ട ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരിച്ചവര്‍ക്കെതിരെ അശ്വതി ശ്രീകാന്ത് രംഗത്ത്. രണ്ട് കൊല്ലം മുന്‍പ് ഫെയ്സ്ബുക്കിലിട്ട ഒരു ചിത്രം ചിലര്‍ മറ്റൊരു രൂപത്തിലാക്കി ചില പേജുകളില്‍ അപ്ലോഡ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ട അശ്വതി അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്. താനിത് ഇപ്പോള്‍ തുറന്ന് പറയുന്നത് തന്നെ ഇഷ്ടപ്പെടുന്നവരുടെ മാത്രം അറിവിലേക്കു മാത്രമാണെന്നും അശ്വതി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

രണ്ടുകൊല്ലം മുന്‍പ് ഇതേ പേജില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി എഡിറ്റ് ചെയ്ത് മറ്റൊരു രൂപത്തിലാക്കി ചില പേജുകളില്‍ അപ്ലോഡ് ചെയ്തത് ശ്രദ്ധയില്‍ പെട്ടിരുന്നു. അത് ചെയ്ത മാന്യന്മാരോട് എനിക്ക് ഒന്നും പറയാനില്ല… മറിച്ച്‌ അത് കണ്ടിട്ട് അശ്വതി എന്താ ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓര്‍ക്കുന്ന, എന്നെ ഇഷ്ട്ടപ്പെടുന്നവരോട് പറയാനുണ്ട്… സോഷ്യല്‍ മീഡിയയില്‍ കിട്ടിയേക്കാവുന്ന ശ്രദ്ധയ്ക്കോ ലൈക്കുകള്‍ക്കോ വേണ്ടി എന്റെ അന്തസ്സ് കളയാന്‍ തല്‍ക്കാലം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി പ്രതികരിക്കുക, എന്നെ അറിയിക്കുക…
സ്നേഹപൂര്‍വം
അശ്വതി

shortlink

Related Articles

Post Your Comments


Back to top button