KollywoodLatest NewsMollywood

നികുതി വെട്ടിപ്പ്; അമല പോളിനെതിരെ കേസെടുത്തു

കൊച്ചി: നികുതി വെട്ടിപ്പ് നടത്തിയ സിനിമാ താരം അമല പോളിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.നോട്ടീസ് നല്‍കിയിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് അമലയ്‌ക്കെതിരെ കേസ്.പുതുച്ചേരിയിലെ വിലാസത്തിലാണ് നടി തന്‍റെ ബെൻസ് കാർ രജിസ്റ്റര്‍ ചെയ്തത്. ഇത് വ്യാജ വിലാസമാണെന്ന് പിന്നീട് കണ്ടെത്തി. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപയാണ് നികുതി വെട്ടിപ്പ് നടത്തിയത്.

ഇതര സംസ്ഥാനത്തില്‍ നിന്നുള്ള കാര്‍ കേരളത്തിലോടിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉടമയുടെ പേരിലേക്ക് മാറ്റി 20 ശതമാനം നികുതി അടയ്ക്കണമെന്നാണ് ചട്ടം.രജിസ്‌ട്രേഷന്‍ മാറ്റാതെയോ മോട്ടോര്‍ വാഹന വകുപ്പിന്‍റെ അനുമതി ലഭിക്കാതെയോ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും കഴിയും.

shortlink

Related Articles

Post Your Comments


Back to top button