CinemaIndian CinemaLatest NewsMollywoodMovie GossipsWOODs

അവര്‍ കാത്തിരിക്കുന്നത് തന്റെ രണ്ടാം വിവാഹമോചനത്തിനായി; നടി ശ്വേത മേനോന്‍

സിനിമാ മേഖലയില്‍ നിന്നും വീണ്ടും വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നു. സോഷ്യല്‍ മീഡിയയിയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്ന വിവാഹമോചനയിലെ നായിക ശ്വേത മേനോന്‍ ആണ്. ചിലര്‍ തന്റെ രണ്ടാമത്തെ വിവാഹമോചനത്തിനായി കാത്തിരിക്കുകയാണെന്ന് ശ്വേത പറയുന്നു. പ്രചരിക്കുന്ന വിവാഹമോചന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു താരം.

ആദ്യമൊക്കെ ഇത്തരം വ്യാജ വാര്‍ത്തയോട് പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇത് കണ്ട് ചിരിക്കുകയാണ് താനും ഭര്‍ത്താവുമെന്നു ശ്വേത മേനോന്‍ പറയുന്നു. അവസാനം ഞാന്‍ വിവാഹ മോചിത ആയത് കഴിഞ്ഞ ജൂണിലാണ്. ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ ഷാജോണാണ് വാര്‍ത്ത കാണിച്ചു തന്നത്. ഈ വാര്‍ത്ത കണ്ട് താന്‍ പൊട്ടിച്ചിരിച്ചെന്നും ഉടന്‍ തന്നെ ഭര്‍ത്താവിനെ കാര്യം അറിയിച്ചെന്നും ശ്വേത പറയുന്നു. ഇപ്പോള്‍ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിക്കലാണ് ഞങ്ങളുടെ പ്രധാന തമാശയെന്നും നടി പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button