വിവാദങ്ങൾക്കും വിലക്കുകൾക്കും ഒടുക്കമില്ലാതെ സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതി. ചിത്രത്തിലെ പാട്ടുകളും വിലക്കുകൾ അഭിമുഖീകരിക്കുകയാണ് ഇപ്പോൾ.സിനിമ വിലക്കിയതിന് പിന്നാലെ പദ്മാവതിയിലെ പാട്ടുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. ചിത്രത്തിലെ പാട്ടുകള്‍ സ്കൂളുകളിലെ വിനോദ പരിപാടികളില്‍ ഉപയോഗിക്കുന്നതിനാണ് ദേവാസ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഡിഇഒ രാജീവ് സൂര്യവംശി ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സ്കൂളിലെയും സ്വകാര്യ സ്കൂളുകളിലെയും പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് സര്കുലര് ഇറക്കി.ഘൂമര് എന്ന ഗാനം സ്കൂളുകളില്‍ അവതരിപ്പിക്കുന്നത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും ഇതിനാല്‍ പാട്ട് സ്കൂളുകളില്‍ നിരോധിക്കണമെന്നും രാഷ്ട്രീയ രജ്പുത് കര്‍ണിസേന ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പാട്ടുകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.വിവാദമായ ചിത്രം റിലീസിന് മുമ്ബ് തന്നെ ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിരോധിച്ചു കഴിഞ്ഞു.
Post Your Comments