സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് അഭിനയ രംഗത്തേക്ക് കടക്കുകയാണ്.വിഷ്ണു ആദ്യമായി അഭിനയിച്ച ചിത്രം ‘ഹിസ്റ്ററി ഓഫ് ജോയ് ‘ ഇന്ന് തിയറ്ററുകളിലെത്തുകയാണ് . എന്നാൽ അച്ഛനോട് ചിലർക്കുള്ള പ്രശ്നം തന്നോടുമുണ്ടോകുമോയെന്ന് ഭയപ്പെട്ടിരുന്നതായി താരം തുറന്നുപറഞ്ഞു.
പറഞ്ഞവാക്കുകളിൽനിന്ന് പിന്മാറാതെ അടിയുറച്ചുനിന്ന ഒരച്ഛന്റെ മകൻ. അച്ഛൻ നേരിട്ട എതിർപ്പുകളും ഒപ്പം കൂട്ടിയ വിവാദങ്ങളും അഭിനയരംഗത്തേക്കുള്ള തന്റെ കടന്നു വരവിനെ ഭയപ്പെടുത്തിയിരുന്നുവെന്ന് വിഷ്ണു പറഞ്ഞു.എന്നാല്‍ അതിനുമപ്പുറം ചില കാര്യങ്ങള്‍ ഉണ്ടെന്ന് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിനയത്തിനപ്പുറം സിനിമയുടെ സാങ്കേതിക മേഖലകളാണ് വിഷ്ണുവിന്റെ താൽപര്യം. ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിൽ ജോമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ഗോവിന്ദ് ആണ് ഹിസ്റ്ററി ഓഫ് ജോയിയുടെ സംവിധായകന്. നവാഗതരായ ശിവകാമി, അപര്‍ണാ തോമസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, സായ്മാര്, പി. ബാലചന്ദ്രന് തുടങ്ങി നിരവധിപേർ ചിത്രത്തിൽ അണിനിരക്കുന്നു .
Post Your Comments