KollywoodLatest News

‘അത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോള്‍ ആകാശം ഇടിഞ്ഞ് വീഴുന്നത് പോലെയാണ് പലരുടെയും ധാരണ’:ആൻഡ്രിയ

പിന്നണി ഗായികയായിട്ടാണ് ആൻഡ്രിയ ചലച്ചിത്ര രംഗത്ത് എത്തുന്നത് .പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറി .അടുത്തിടെ ആൻഡ്രിയയുടെ ചുംബന രംഗങ്ങൾ വിമർശിച്ചുകൊണ്ട് ചിലർ രംഗത്തെത്തി.അതിനെതിരെ ആൻഡ്രിയ പ്രതികരിച്ചത് ഇങ്ങനെയാണ്.

”ചുംബന രംഗങ്ങളിലഭിനയിക്കുമ്പോള്‍ ആകാശം ഇടിഞ്ഞ് വീഴുന്നത് പോലെയാണ് പലരും വിചാരിക്കുന്നത്. ചുണ്ടുകള്‍ തമ്മില്‍ ചേരുന്നതിനെയാണല്ലോ ചുംബനം എന്ന പറയുന്നത്. അപ്പോള്‍ അത് എങ്ങനെയാണ് മോശമാവുന്നതെന്നു”മാണ് ആന്‍ഡ്രിയ ചോദിക്കുന്നത്.

 

ആന്‍ഡ്രിയ നായികയായി അഭിനയിച്ച ഹൊറര്‍ സിനിമയായിരുന്നു അവള്‍. സിനിമയില്‍ അധരങ്ങള്‍ തമ്മില്‍ അമര്‍ത്തി ചുംബിക്കുന്ന രംഗമുണ്ട്. സിനിമയിലെ പ്രധാന രംഗമായിരുന്നു അത്. അതിനാല്‍ തന്നെ താന്‍ ആ സീനില്‍ തന്മയത്തതോടെ തന്നെ അഭിനയിച്ചിരുന്നതായും നടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button