കന്നഡ ചലച്ചിത്ര മേഖലയിൽ സമാന്തരസിനിമകളുടെ മാത്രം സംവിധായകനാണ് പൃഥ്വി.അദ്ദേഹത്തിന്റെ ‘റെയില്‍വേ ചില്‍ഡ്രണ്‍’ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.റെയില്‍വേ പ്ലാറ്റ്ഫോമില്‍ ജീവിതം കുരുങ്ങിപ്പോകുന്ന കുട്ടികളുടെ കഥ പറയുന്ന സിനിമയാണ് ഇത്.എന്നാൽ മലയാള സിനിമകളെക്കുറിച്ചും മലയാളി പ്രേക്ഷകരെക്കുറിച്ചും പൃഥ്വിക്ക് ചില കാഴ്ചപ്പാടുകളുണ്ട്.
ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വളരെ കുറച്ച് മലയാള ചിത്രങ്ങളെ പൃഥ്വി കണ്ടിട്ടുള്ളൂ. അതിനാല്‍, മലയാള സിനിമയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ കഴിയില്ലെന്നും .എങ്കിലും മലയാളത്തില്‍ സജീവമായി നിലനില്‍ക്കുന്ന സമാന്തര സിനിമാസംസ്‍ക്കാരത്തോടും പ്രേക്ഷകരില്‍ നിന്നും താരങ്ങളില്‍ നിന്നും അത്തരം സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളോടും ആരാധന തോന്നിയിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു.ചലച്ചിത്രമേളകളും പുരസ്കാരങ്ങളും സമാന്തര സിനിമകള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments