അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഹോളിവുഡ് നടന്റെ വെളിപ്പെടുത്തല്‍. നടന് ബില്ലി ബാള്ഡ്വിന് ആണ് 20 വര്‍ഷം മുമ്പ് നടന്ന ഒരു പാര്‍ട്ടിക്കിടെ തന്റെ ഭാര്യയെ ട്രംപ് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ഹെലികോപ്ടറില്‍ അറ്റ്ലാന്റ സിറ്റിയിലേക്ക് പോകാന്‍ ക്ഷണിക്കുകയും ചെയ്തതായി നടന് ആരോപണം ഉന്നയിച്ചു. ട്വിറ്ററിലൂടെയാണ് ബില്ലി ഇക്കാര്യം വ്യക്തമാക്കിയത്.
മാന്‍ഹട്ടനിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. അന്ന് നടന്ന പാര്‍ട്ടിയില്‍ ട്രംപിനെ ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടും പാര്‍ട്ടിക്ക് ട്രംപ് എത്തി. തുടര്‍ന്ന് പാര്‍ട്ടിക്കിടെ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും അദ്ദേഹത്തിന്റെ ഹെലികോപ്ടറില്‍ അറ്റ്ലാന്റ സിറ്റിയിലേക്ക് പോകാന്‍ ക്ഷണിക്കുകയും ചെയ്തതു; ബാള്ഡ്വിന് ട്വിറ്ററില്‍ കുറിച്ചു.
Post Your Comments