പനജി: വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രം പദ്മാവതിയിലൂടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് ഇപ്പോൾ ലഭിക്കുന്ന പിന്തുണ തനിക്ക് മുമ്പ് ലഭിച്ചിരുന്നില്ലെന്ന് ദേശീയ അവാർഡ് ജേതാവായ ബോളിവുഡ് സംവിധായകൻ മധുർ ഭണ്ഡാർകർ.ഗോവയിൽ നടക്കുന്ന ചലച്ചിത്രമേളയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്മാവതി എന്ന ചിത്രത്തെക്കുറിച്ച് തനിക്ക് എതിരഭിപ്രായങ്ങളില്ലെന്നും . എന്നാൽ, സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോൾ വിവേചനം കാണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ചിത്രം ഇന്ദുസർക്കാർ പുറത്തിറങ്ങിയ സമയത്ത് ഒരു ബുദ്ധിജീവിയുടെ ഭാഗത്തുനിന്നും ഒരുതരത്തിലുള്ള പിന്തുണയും ലഭിച്ചില്ല.
എല്ലാവരും തന്ത്രപരമായ നിശ്ശബ്ദത പാലിക്കുകയായിരുന്നു അപ്പോൾ. ഇപ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുന്നവരാരും തന്നെ സപ്പോർട്ടു ചെയ്തിരുന്നില്ലെന്നും എല്ലാറ്റിനെയും നേരിടാൻ താൻ ഒറ്റക്കേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ മധുർ ഭണ്ഡാർക്കർ ചിത്രം ‘ഇന്ദുസർക്കാർ’ ധാരാളം എതിർപ്പുകൾ നേരിട്ടിരുന്നു.
Post Your Comments