
നടിഅമല പോള്‍ പുതുച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ വിലാസമുള്ള വീട്ടില്‍ പൊലീസ് പരിശോധന നടത്തി. പുതുച്ചേരി തിലാസ്പേട്ട് സെന്‍റ് തെരേസാസ് തെരുവിലെ നന്‍പര്‍ ആറെന്ന കെട്ടിടത്തിലെ ഒറ്റമുറി വീട്ടിലാണ്
ഗതാഗത വകുപ്പ് പരിശോധന നടത്തിയത്. ഉമേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
മൂന്നാം നിലയിലുള്ള ഒരു മുറി ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കിയിട്ടുണ്ടെന്നാണ് ഉമേഷ് പൊലീസിന് മൊഴി കൊടുത്തിരിക്കുന്നത്. മുറി തുറക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും താക്കോല്‍ തന്റെ കൈവശമില്ലെന്നും അമല പോളിന്‍റെ കൈവശമാണെന്നുമാണ് ഇയാള്‍ പറഞ്ഞത്. വാടക കരാര്‍ സംബന്ധിച്ച രേഖകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments