തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള താരമാണ് അല്ലു അർജുൻ. തന്റെ തിരക്കുപിടിച്ച സിനിമ ജീവിതത്തിനിടയിൽ മകൾ അർഹയുടെ ജന്മദിനം ആഘോഷിക്കുകയാണ് താരം.ആഘോഷം ഇന്ത്യയിൽ വച്ചൊന്നുമല്ല സിംഗപ്പൂരിലാണ് . നുവാൻ പെറു സൂര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അച്ഛൻ മകൾക്ക് വേണ്ടി സർപ്രൈസ് ഒരുക്കിയത്.
അല്ലുവിന്റെ മകൻ അല്ലു അയാന്റെ ആദ്യ ജന്മദിനം ആഘോഷിച്ചത് ഗോവയിൽ വെച്ചായിരുന്നു.പിങ്ക് നിറത്തിലെ ഉടുപ്പിട്ട് കേക്കിന് മുമ്പിൽ അർഹ ഇരിക്കുന്ന ചിത്രം അല്ലു തന്നെയാണ് “ആർഹയുടെ ആദ്യ ബർത്ത് ഡേയിക്കായി സിംഗപ്പൂർ യാത്ര! എന്ന അടിക്കുറുപ്പോടെ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചത്.
Post Your Comments