
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പ്രതിഫലത്തുക വെളിപ്പെടുത്തി നടി രാകുല്‍പ്രീത് സിങ്. സൂപ്പര്‍ സ്റ്റാറുകളായ നായകന്മാര്‍ പത്തും പതിനഞ്ചും കോടി രൂപ പ്രതിഫലമായി വാങ്ങുമ്പോള്‍ നായികമാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ പ്രതിഫലമാണെന്നാണ് നടി രാകുല്‍പ്രീത് സിങ് പറയുന്നത്. നായികമാരില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നയന്‍താര മാത്രമാണ്. 3 കോടിയാണ് നയന്‍താരയുടെ പ്രതിഫലത്തുകയെന്നും മറ്റ് പ്രധാന നടിമാര്‍ക്ക് വളരെ കുറച്ചാണ് പ്രതിഫലത്തുക ലഭിക്കുന്നതെന്നും നടി വ്യക്തമാക്കി. ‘കാക്കി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാകുല്‍പ്രീത് സിങ്.
Post Your Comments