CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഷൂട്ടിങ്ങിനിടയില്‍ അവരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മുന്നോട്ടു വച്ചതിനെക്കുറിച്ച് നടി മീര

 

മോഹന്‍ലാലിനെ നായകനാക്കി ബ്ലസ്സി ഒരുക്കിയ ചിത്രമാണ് തന്മാത്ര. അള്‍ഷിമേഴ്സ് ബാധിച്ച രമേശനായുള്ള മോഹന്‍ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ പരിപൂര്‍ണ്ണ നഗ്നനായി മോഹന്‍ലാലിനൊപ്പം അഭിനയിച്ച സീനിനെ പറ്റി നടി മീര വാസുദേവന്‍ തുറന്നു പറയുന്നു. ഒരുപാട് നായികമാര്‍ ആ സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും ഒഴിവായിരുന്നെന്നും എന്നാല്‍ തനിക്ക് ആ രംഗം ഒരു പ്രശ്നമായി തോന്നിയില്ലെന്നും മീര വാസുദേവന്‍ പറഞ്ഞു.

ആ സീന്‍ ബുദ്ധിമുട്ടായിരുന്നില്ല. എന്നാല്‍ ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു. ”സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ബ്ലസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. സംവിധായകന്‍ ബ്ലസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നത്. മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു. സിനിമയില്‍ നിന്ന് മറ്റ് നായികമാര്‍ പിന്മാറിയതിന്റെ കാരണം തനിക്ക് അറിയില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നും താന്‍ ആലോചിച്ചിട്ടില്ല പക്ഷേ തനിക്ക് എല്ലാത്തരത്തിലും നേട്ടം മാത്രമാണ് ഈ ചിത്രമെന്നും ”മീര പറഞ്ഞു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് മീരയുടെ തുറന്നുപറച്ചില്‍.

shortlink

Related Articles

Post Your Comments


Back to top button