തെന്നിന്ത്യൻ താരം മഞ്ചു ലക്ഷ്മി തെലുങ്കിലെ അവതാരക, നടി, നിർമാതാവ്, എന്നീ മേഖലയിലെല്ലാം പ്രശസ്തയാണ്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ കിടിലൻ ആക്ഷൻ രംഗങ്ങളിൽ ഉപയോഗിക്കുന്ന ആസ്റ്റൺ മാർട്ടിന് കാർ സ്വന്തമാക്കിയാണ് മഞ്ചു ലക്ഷ്മി വീണ്ടും വാർത്തകളിൽ നിറയുന്നത്.
ആസ്റ്റൺ മാർട്ടിൻ ലൈനപ്പിലെ ഏറ്റവും പുതിയ കാർ ഡിബി 11 നാണ് താരം സ്വന്തമാക്കിയിരുന്നത്. 5.2 ലീറ്റർ ടർബോ ചാർജഡ് വി 12 എൻജിനാണ് ഡിബി11 കരുത്ത് പകരുന്നത്.600 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കും ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗം മണിക്കുറില്‍ 322 കിലോമീറ്ററാണ്. ഡിബി 11ന് പൂജ്യത്തില്‍ നിന്ന് നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.9 സെക്കന്റുകള്‍ മാത്രം മതി.ആഡംബരവും കരുത്തും ഒരു പോലെ ഒത്തുചേരുന്ന ഈ കാറിന് ഏകദേശം 4.27 കോടി രൂപയാണ് എക്സ്ഷോറൂം വില.
Post Your Comments