ലോകസുന്ദരി മത്സരത്തെ പരിഹസിച്ച് നടി സോഫിയ ഹയാത്. ഫോര്‍ ഹിം മാഗസിന് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സെക്സി ആയ നൂറ് വനിതകളുടെ പട്ടികയില്‍ എണ്‍പത്തിയൊന്നാം സ്ഥാനക്കാരിയായ സോഫിയ കഴിഞ്ഞ വര്‍ഷമാണ് ആത്മീയത സ്വീകരിച്ച് മാതാ ഗയ സോഫിയയായത്.
ഇന്ത്യയ്ക്ക് ലോക സുന്ദരി പട്ടം ലഭിച്ചതിനെയാണ് സോഫിയ പരിഹസിച്ചത്. സൗന്ദര്യത്തിന് പ്രത്യേകിച്ച് മാനദണ്ഡം ഇല്ലന്നും അതിനെ അളക്കുന്നതെന്തിനാണെന്നും സമൂഹ മാധ്യമത്തിലൂടെ സോഫിയ ചോദിച്ചു.
എന്തുകൊണ്ട് ആ വേദിയില്‍ ഹിജാബ് ധരിച്ച ഒരു യുവതി ഇല്ല..ചുണ്ടുകളില്‍ വളയങ്ങള്‍ പിടിപ്പിച്ച സൊമാലിയന്‍ യുവതി ഇല്ല. നിറം പൂശിയ അമേരിക്കന്‍ ഇന്ത്യനും ,ട്രാൻസ്ജെൻഡേഴ്സ് ഇല്ല. അവരെന്താ സൗന്ദര്യമില്ലാത്തവരാണോ? എന്തുകൊണ്ട് പ്ലസ് സൈസ് യുവതികളും, കഷണ്ടി ഉള്ളവും ഇല്ല.
ലോകസുന്ദരി മത്സരം കാലഹരണപ്പെട്ട ഒന്നാണ്. ശരിക്കുമുള്ള ലോകസുന്ദരി പ്രകൃതി മാതാവാണ്, അമ്മയാണ്, ശരീരത്തില്‍ സ്ട്രെച്ച് മാര്‍ക്കുകളുള്ള സ്ത്രീയാണ് കാരണം ആ മാര്‍ക്കുകളാണ് അവള് ജീവിച്ചുവെന്നതിന്റെ അടയാളം, ലോകത്തെ പോലെ തന്നെ അവളും വ്യത്യസ്തയാണെന്ന് കാണിക്കണം.വിവിധ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു സോഫിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടത്.
Post Your Comments