ടെലിവിഷന്‍ രംഗത്തെ പ്രശസ്ത താരങ്ങളായ സ്മൃതി ഖന്നയും ഗൗതം ഗുപ്തയും വിവാഹിതരാകുന്നു. ”ഇനി ആകെ ഇരുപത് ദിവസം മാത്രമാണ് വിവാഹത്തിനുള്ളത്. വളരെക്കുറച്ചു ദിവസത്തിനുള്ളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് താനെന്നും” ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സ്മൃതി പറഞ്ഞു
കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പരമ്പരാഗത രീതിയിലുള്ള വിവാഹമാണ് നടക്കുക. മുംബൈയിലെ ഒരു ചെറിയ ചടങ്ങിലാണ് കല്യാണം. നൂറുപേരില്‍ കുറവുള്ള ഒരു ചടങ്ങായിരിക്കും വിവാഹമെന്നും ഇരുവരും പറയുന്നു. മുംബൈയില്‍ താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരു പാര്‍ട്ടി ഒരുക്കുന്നുണ്ട്.
Post Your Comments