Latest NewsMollywood

ഗായികയാകാനൊരുങ്ങി ശാന്തി കൃഷ്ണ

രുകാലത്ത് മലയാളികളുടെ മലയാളികളുടെ പ്രിയ താരമായിരുന്നു ശാന്തി കൃഷ്ണ. ഇരുപത്തി രണ്ട് വര്‍ഷത്തിന് ശേഷം ആ നായിക സിനിമയിലേക്ക് തിരിച്ചെത്തി.നിവിന്‍ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ചിത്രത്തില്‍ നിവിന്‍റെ അമ്മയായാണ് ശാന്തി അഭിനയിച്ചത്.രണ്ടാം ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ശാന്തി ഇപ്പോൾ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയിൽ അഭിനയിക്കുക മാത്രമല്ല പട്ടുകാരിയും കൂടിയാവുകയാണ് ശാന്തി.

വിനയ്കുമാര്‍ എഴുതി രാഹുല്‍ രാജ് ഈണം നൽകിയ ഗാനമാണ് സിനിമയില്‍ ശാന്തി ആലപിക്കുക.പുതിയൊരു ഗായികയെ അന്വേഷിക്കുന്നതിലിടക്കാണ് ശാന്തി കൃഷ്ണ ഒരു ഗായിക കൂടിയാണെന്ന് രാഹുല്‍ അറിയുന്നത്. ശാസ്ത്രീയ സംഗീതം പഠിക്കുകയും ചില വേദികളില്‍ പാടുകയും ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി ഒരു സിനിമയില്‍ പാടുന്നതിന്‍റെ ആവേശത്തിലാണ് താരം.

shortlink

Related Articles

Post Your Comments


Back to top button