BollywoodCinemaGeneralLatest NewsMovie GossipsNEWSWOODsWorld Cinemas

വിവാഹിതയല്ലെന്ന് തെളിയിക്കാന്‍ നിയമപോരാട്ടവുമായി നടി

സെലിബ്രിറ്റികളുടെ ജീവിതത്തില്‍ വിവാദങ്ങള്‍ സാധാരണമാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി താന്‍ വിവാഹിത അല്ലെന്ന്തെളിയിക്കാനുള്ള നിയമ പോരാട്ടത്തിലാണ് ഒരു നടി. പാകിസ്താന്‍ നടി മീറയാണ് നിയമ യുദ്ധവുമായി മുന്നോട്ട് പോകുന്നത്.

ഫൈസലാബാദിലുള്ള വ്യവസായി അതീഖ് ഉര്‍ റഹ്മാന്‍ മീരയെ താന്‍ വിവാഹം ചെയ്തുവെന്നും എന്നാല്‍ പൊതു സമൂഹത്തില്‍ നടി ഇത് മറച്ചു വയ്ക്കുകയാണെന്നും കാട്ടി 2009ല്‍ രംഗത്തെത്തി. കൂടാതെ വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍ ഇത് കള്ളമാണെന്നു ചൂണ്ടിക്കാട്ടിയും വിവാഹ സര്‍ട്ടിഫിക്കറ്റിനെയും ചൂണ്ടിക്കാട്ടി ലാഹോര്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

എന്നാല്‍ നടിയുടെ കന്യാകത്വ പരിശോധന നടത്തണമെന്നും മീരയുടെ വീടിന്റെ അവകാശം തനിക്കാണെന്നും അവകാശപ്പെട്ടുകൊണ്ട് വീണ്ടും അതീഖ് രംഗത്തെത്തി. ഒരു സുപ്രഭാതത്തില്‍ ഭര്‍ത്താവാണെന്നും പറഞ്ഞു കൊണ്ട് വന്നാല്‍ അംഗീകരിക്കുന്നത് എങ്ങനെ എന്ന് നടി ചോദിക്കുന്നു. ചില കച്ചേരികളിലും മറ്റും കൂടെ യാത്ര ചെയ്ത പരിചയം മാത്രമേ അതീഖുമായി ഉള്ളതെന്നും നടി പറയുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി തടസ്സ വാദങ്ങള്‍ ഉയര്‍ത്തികൊണ്ട് കേസ് നീണ്ടു പോകുകയാണ്. ഇതിനെ എതിര്‍ത്തുകൊണ്ട് മീര കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം ഈ കേസ് തുടരുകയും ബന്ധം നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ മീര മറ്റൊരു വിവാഹം ചെയ്യരുതെന്ന അതീഖിന്റെ ആവശ്യത്തെ കോടതി തള്ളി. വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചതാണോ എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മീര മറ്റൊരു വിവാഹം ചെയ്യുന്നതിനെ തടയാന്‍ സാധിക്കില്ലെന്ന് കോടതി ഉത്തരവ് വന്നതോടെ ആശ്വാസത്തിലാണ് താരം.

shortlink

Related Articles

Post Your Comments


Back to top button