
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്. പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍. ഒടിയന്റെ ചിത്രീകരണത്തിനായി വാരണാസിയിലെത്തിയ മോഹന്‍ലാല്‍ വീഡിയോയിലൂടെ ചിത്രത്തിന്റെ വിവരങ്ങള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തേന്കുറിശ്ശിയിലേ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഒടിയന് വേണ്ടി മോഹന്‍ ലാല്‍ തേന്‍കുറിശ്ശിയില്‍ എത്തി. ”കാശിയില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് താന്‍ അറിഞ്ഞത് തനിക്കൊപ്പം തന്റെ കഥാപാത്രങ്ങള്‍ക്ക് വയസ്സായി കഴിഞ്ഞിരിക്കുന്നുവെന്ന്. പക്ഷേ തേന്കുറിശ്ശിക്ക് മാത്രം ചെറുപ്പമാണ്. അന്ന് യാത്ര പറഞ്ഞ് പോയപ്പോള്‍ ഇവിടെ ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും പ്രതികാരത്തിനുമൊന്നും വയസ്സായിട്ടേയില്ല”.വീഡിയോയിലൂടെ മോഹന്‍ലാല്‍ പറയുന്നു.
Post Your Comments