ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെയാണ് നടി മീര വാസുദേവന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മീരയുടെ ബോളിവുഡ് ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്. ‘റൂള്‍സ് പ്യാര്‍ കാ സൂപ്പര്‍ ഹിറ്റ് ഫോര്‍മുല’ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞ മീര ‘ചക്കരമാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ബോളിവുഡ് ചിത്രത്തില്‍ മിലിന്ദ് സോമനമൊപ്പമുള്ള ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ആരാധികമാര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മീര. കൈരളി ചാനലിലെ ജെ.ബി ജംഗ്ഷന്‍ എന്ന പ്രോഗ്രാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മീരയുടെ പ്രതികരണം.
ലിപ് ലോക്ക് രംഗം എടുക്കുമ്പോള്‍ തന്റെ ചുണ്ടുകള്‍ മരവിച്ചു പോയെന്നും മീര വ്യക്തമാക്കി. മൈനസ് 23 ഡിഗ്രി തണുപ്പിലായിരുന്നു ലിപ് ലോക്ക് ചിത്രീകരണം, ചുണ്ടുകള്‍ മരവിച്ചു പോയപ്പോള്‍ ആകെ പരിഭ്രമത്തിലായി കാര്യം മനസിലാക്കിയ മിലിന്ദ് തനിക്ക് ഒരു ചൂട് കോഫീ ഓഫര്‍ ചെയ്തെന്നും പിന്നീടു അത് കുടിച്ച ശേഷമാണ് ആ രംഗം ചിത്രീകരിച്ചതെന്നും മീര പറയുന്നു.
Post Your Comments