
എക്സൈസ് സംഘത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ഷൂട്ടിംഗിന് എത്തിവരും നാട്ടുകാരും ഞെട്ടി. ബുധനാഴ്ച നെടുകണ്ടം കല്ലാറിന് സമീപം തമിഴ് സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് സംഭവം. തമിഴ് സിനിമ ഐനയുടെ ഷൂട്ടിംഗിനിടെയായിരുന്നു സെറ്റില്‍ എക്സൈസ് സംഘം എത്തിയത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിമുക്ത ബോധവത്കരണ പരിപാടിയായ ‘വികുത്മി’യുടെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖകളുടെ വിതരണം നടന്‍ നെപ്പോളിയനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു എക്‌സൈസ് സംഘം സെറ്റില്‍ എത്തിയത്. എക്‌സൈസ് സംഘം ലൊക്കേഷനില്‍ എത്തിയതോടെ നാട്ടുകാരും തടിച്ചുകൂടി.
വിമുക്തി ബോധവത്ക്കരണ മിഷന്‍ ഉടുമ്പന്‍ ചോല റേഞ്ചിന്‍റെ കീഴില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് ലൊക്കേഷനില്‍ പരിപാടി സംഘടിപ്പിച്ചതെന്ന് എക്‌സൈസ് ഇന്‍പെക്ടര്‍ എസ് ഷാജി പറഞ്ഞു. ലഘുലേഖയുടെ വിതരണം നടന്‍ നെപ്പോളിയന്‍ നിര്‍വഹിച്ചു.
Post Your Comments