കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാവുകയും എണ്‍പത് ദിവസം റിമാന്റില്‍ കഴിയുകയും ചെയ്തിരുന്നു. ഈ കേസില്‍ ദിലീപിനെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചു സിനിമാ മേഖലയില്‍ ഉള്ളവര്‍ രംഗത്ത് എത്തിയിരുന്നു. ദിലീപിനെതിരെ നടന്ന ഗൂഡാലോചനയാണിതെന്നു കാട്ടി സലിം ഇന്ത്യ പ്രധാന മന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പുതിയ വഴിത്തിരിവ്.
ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നടനെ ജയിലിലാക്കി അന്വേഷണസംഘം കൃത്രിമ തെളിവുണ്ടാക്കിയെന്നും കാണിച്ചു കൊണ്ട് ഫെഫ്ക അംഗം കൂടിയായ സലിം പ്രധാന മന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിൽ ആവശ്യമായ നടപടികൾക്കായി ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസ് , സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്ക് കൈമാറി. സെപ്റ്റംബര്‍ പതിനഞ്ചിനാണ് സലിം പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയത്. ഒക്ടോബര്‍ ആറാം തീയതി ഈ പരാതിയിന്‍ മേല്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അയച്ചു. ഇതിന്റെ പകര്‍പ്പ് പരാതിക്കാരനും അയച്ചിരുന്നു.
തുടര്‍ന്ന് ഒക്ടോബര്‍ പത്തിന് ഈ പരാതി സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറുകയും നടപടികള്‍ക്കായി സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. താന്‍ നല്‍കിയ പരാതിയില്‍ ആഭ്യന്തര വകുപ്പ് എന്തു നടപടി എടുത്തുവെന്നറിയാന്‍ സലിം നല്‍കിയ കത്തിലാണ് പോലീസ് മേധാവിയ്ക്ക് കൈമാറിയിട്ടുണ്ടെന്ന മറുപടി നല്‍കിയത്.
Post Your Comments