“തിരക്കഥ വേണോ തിരക്കഥ” എന്ന ചോദ്യവുമായി നവാഗത എഴുത്തുകാര്‍ ഇനി അലയേണ്ട കാര്യമില്ല. മലയാളത്തിലെ മുപ്പതോളം സംവിധായകരുടെ നേതൃത്വത്തില്‍ നിയോ ഫിലിം സ്കൂള്‍ നടത്തുന്ന പിച്ച് റൂം എന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പോകുകയാണ്. യുവനിരയിലെ ഏറ്റവും പ്രഗല്ഭ സംവിധായകരാണ് ഈ പുതിയ ആശയത്തിന് പിന്നില്‍. സീനിയര്‍ സംവിധായകന് സിബി മലയിലാണ് സ്ക്രിപ്റ്റ് ഫെസ്റ്റിവലിന് പ്രധാന നേതൃത്വം നല്‍കുന്നത്. സംവിധായകരായ ബേസില്‍ ജോസഫ്, ജി, മാര്‍ത്താണ്ഡന്‍, ജിസ് ജോയ്, ജൂഡ് ആന്റണി തുടങ്ങിയ മുപ്പതോളം സംവിധായകര്‍ നിങ്ങളുടെ കഥ കേള്‍ക്കും.
Post Your Comments