CinemaGeneralLatest NewsMollywoodNEWSWOODs

ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി ഇവര്‍; ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ നടി

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോ തന്റെ അറിവോടെ അല്ലെന്നും തന്നെ സുഹൃത്തുക്കള്‍ ചതിച്ചതാണെന്നും നടിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി അജിന മേനോന്‍ സുഹൃത്തുക്കളായി കൂടെനിന്നവര്‍ ചതിച്ച വേദന പങ്കുവച്ചത്.

”പ്രചരിക്കുന്ന വീഡിയോ താന്‍ കാമുകന് അയച്ചുകൊടുത്തതല്ല; അത് സുഹൃത്തുക്കള്‍ ചതിയിലൂടെ ചിത്രീകരിക്കുകയായിരുന്നു” നടി പറയുന്നു. തന്നെ സഹായിക്കാന്‍ ആരുമില്ലെന്നും അതിനാല്‍ തന്റെ ലൈവ് വീഡിയോ പങ്കുവച്ച് ആ ചതിയില്‍ നിന്നും തന്നെ രക്ഷിക്കണമെന്നും താരം അഭ്യര്‍ത്ഥിക്കുന്നു. താന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി വീഡിയോ പ്രചരിപ്പിക്കുന്നവരാണ്. ഭര്‍ത്താവുമായി പിണങ്ങിയാണ് വീഡിയോ പ്രചരിപ്പിക്കുന്ന സ്ത്രീയും കാമുകനും ജീവിക്കുന്നത്, ഇതില്‍ ഇടപെട്ടതും തെറ്റ് ചൂണ്ടിക്കാട്ടിയതുമാണ് താന്‍ ചെയ്ത തെറ്റെന്ന് അജിന ലൈവില്‍ പറഞ്ഞു.

” വീഡിയോ പ്രചരിപ്പിക്കുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. താന്‍ അറിയാതെയാണ് തന്റെ ഫോണില്‍ തന്റെ വീഡിയോ പകര്‍ത്തിയത്. പിന്നെ അവര്‍ ആ വീഡിയോ സ്വന്തം ഫോണിലേക്ക് അയച്ചു. അത് അറിഞ്ഞ് ആ മൊബൈലില്‍നിന്ന് താന്‍ ആ വീഡിയോ ഡിലീറ്റ് ചെയ്യിച്ചു. പിന്നീടത് റിക്കവര്‍ ചെയ്താണ് പ്രചരിപ്പിക്കുന്നത്” . കരഞ്ഞുകൊണ്ട് അജിന പറയുന്നു.

വീഡിയോ കാണാം.

shortlink

Related Articles

Post Your Comments


Back to top button