പഞ്ചാബിലെ അതിസുന്ദരിയായ ഒരു പൊലീസ് ഓഫിസറുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ അടുത്തിടെ പ്രചരിച്ചു. എസ്എച്ച്ഒ ഹർലീൻ മാൻ എന്ന പേരിലായിരുന്നു ചിത്രം എത്തിയത്.പോലീസുകാരിയുടെ സൗന്ദര്യം കണ്ട് എന്നെ അറസ്റ്റുചെയ്യൂ എന്ന തരത്തില്‍ പല കമന്റുകളും ചിത്രത്തിനൊപ്പം വന്നിരുന്നു. സംഗതി കൈവിട്ടതോടെ സാക്ഷാൽ ഹർലീൻ മാൻ തന്നെ രംഗത്തെത്തി.
എന്നാൽ ആ ചിത്രം യാഥാർത്ഥമായിരുന്നില്ല. ഫോട്ടോയിലുള്ള യുവതിയുടെ പേര് ഹർലീൻ മാൻ എന്നുമായിരുന്നില്ല. ബോളിവുഡ് നടി കൈനാത്ത് അറോറയുടെ ചിത്രമായിരുന്നു പൊലീസ് ഓഫിസർ എന്ന പേരിൽ പ്രചരിക്കപ്പെട്ടത്.ജിൻഡേയെന്ന പഞ്ചാബി ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് എടുത്ത ചിത്രമായിരുന്നു അത്.ആളുകളെ വിശ്വസിപ്പിക്കാൻ അവര്‍ ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ ഫോട്ടോ ഇടുകയും ചെയ്തു.
Post Your Comments