തമിഴിലെ പ്രശസ്ത നിർമാതാവ് ബി.അശോക് കുമാറിന്റെ മരണ വാര്‍ത്ത തമിഴ് സിനിമാലോകത്തിന് ഞെട്ടലായിരുന്നു. സംവിധായകനും നടനുമായ ശശികുമാറിന്റെ കളുടെ സഹനിര്‍മാതാവായിരുന്നു അശോക്.
കടുത്ത മാനസിക സംഘർഷം നേരിട്ട അശോക് ചെന്നൈയിലെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.എന്നാൽ ഈ മരണം അത്മഹത്യയല്ല കൊലപാതകമാണെന്ന് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ വിശാല്‍ ആരോപിക്കുന്നു.അശോകിന്റെ മരണത്തിന് ഉത്തരവാദികളായവരെ പോലീസ് ഉടൻ പിടികൂടണമെന്ന് വിശാൽ ആവശ്യപ്പെട്ടു.
പലിശക്കാരുടെ ശല്യത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ബി അശോക് കുമാര്‍ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കടുത്ത മാനസിക പീഡനം അനുഭവിക്കുന്നതുകൊണ്ടാണ് മരണത്തെക്കുറിച്ച് ചിന്തിച്ചതെന്ന് കത്തിൽ പറഞ്ഞിരുന്നു.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിര്‍മാതാക്കളെ അസോസിയേഷൻ കൈവിടുകയില്ലെന്നും അങ്ങനെയുള്ളവർ ഞങ്ങളെ സമീപിക്കാന്‍ തയ്യാറാകണമെന്നും വിശാൽ പറഞ്ഞു.
Post Your Comments