
മലയാളത്തില്‍ രണ്ടാം ഭാഗ ചിത്രങ്ങളുടെ എണ്ണം പെരുകുകയാണ്. ചിത്രീകരണം നടക്കുന്നവയും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞവയുമായി ഏകദേശം അര ഡസനോളം ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി ചിത്രം ബിഗ്ബിയുടെ അടുത്ത അധ്യായത്തെക്കുറിച്ചു സംവിധായകന്‍ വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘രാജമാണിക്യം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായും സൂചന. ഒദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 2005 പുറത്തിറങ്ങിയ രാജമാണിക്യം സംവിധാനം ചെയ്തത് അന്‍വര്‍ റഷീദായിരുന്നു.
Post Your Comments