
തെന്നിന്ത്യൻ താരം പ്രഭുദേവ വീണ്ടും സംവിധാന രംഗത്തേക്ക് കടക്കുന്നു. സല്മാന് നായകനായ ദബാംഗ് സീരിസിലെ മൂന്നാം ചിത്രമാണ് പ്രഭുദേവ സംവിധാനം ചെയ്യുന്നത്.
ആദ്യ രണ്ടു ഭാഗങ്ങള്‍ സംവിധാനം ചെയ്ത സല്‍മാന്റെ സഹോദരന് അര്‍ബാസ് ഖാന് മറ്റു പ്രൊജക്റ്റുകളുടെ തിരക്കിലായതിനാലാണ് പ്രഭുദേവ സംവിധാനം ഏറ്റെടുക്കുന്നത്. മുമ്പ് സല്മാൻ ഖാനെ നായകനാക്കി വാണ്ടഡ് എന്ന ചിത്രം പ്രഭുദേവ സംവിധാനം ചെയ്തിരുന്നു.പുതിയ ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും.
Post Your Comments