ഏറെ വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രമാണ് സഞ്ജയ് ലീല ബൻസാലിയുടെ ‘പദ്മാവതി’.എന്നാല്‍ ചിത്രത്തിന് മുമ്പ്തന്നെ റാണി പദ്മിനിയുടെ കഥ പറഞ്ഞ രണ്ടു ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു.
1963 ല്‍ റിലീസായ ”ചിത്തോര്‍ റാണി പദ്മിനി” എന്ന തമിഴ് ചിത്രത്തില്‍ നായികയായി വേഷമിട്ടത് വൈജയന്തിമാല. തൊട്ടടുത്തവര്ഷംഹിന്ദിയില് പുറത്തുവന്ന ”മഹാറാണി പദ്മിനി” യില്‍ അനിതാ ഗുഹയും. രണ്ടും ബോക്സാഫീസില്‍ മൂക്കുകുത്തി വീണ ചിത്രങ്ങള്‍. രൂപഭാവങ്ങളില്‍ മാത്രമല്ലസ്വഭാവ വിശേഷങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ നിന്നവരായിരുന്നു രണ്ടിലേയുംനായികാ കഥാപാത്രങ്ങള്‍.
മതനിരപേക്ഷതയുടെയും ധീരതയുടെയുംപ്രതീകമാണ് ഹിന്ദിയിലെ റാണി. തമിഴിലെ റാണിയാകട്ടെപ്രണയലോല. ഒപ്പം നൃത്ത വിദുഷിയും. കേട്ടറിഞ്ഞിടത്തോളം ചിത്തോര്‍ റാണി ഒരു നര്‍ത്തകിയേ ആയിരുന്നില്ല. പക്ഷേ സിനിമയിലെ നായിക വൈജയന്തിമാല ആയതിനാല്‍ റാണിയുടെ കഥാപാത്രത്തെ നര്ത്തകിയാക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല സംവിധായകന് നാരായണമൂര്‍ത്തിക്ക്. കര്‍ണാടക രാഗാധിഷ്ഠിതമായ കൃതികള്ക്കൊത്ത് വാഴുവൂര്‍ ശൈലിയില്‍ ഭരതനാട്യം കളിക്കുന്ന രജപുത്ര മഹാറാണിയെ എന്തായാലും ജനം ഉള്‍ക്കൊണ്ടില്ല. പടം എട്ടു നിലയില്‍ പൊട്ടാന്‍ പ്രധാന കാരണവും അതുതന്നെ.
റാണി പദ്മാവതി എന്ന പദ്മിനിയെ കുറിച്ചുള്ള മിക്ക ഐതിഹ്യങ്ങളിലും ദല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയാണ് പ്രതിനായകന്. പക്ഷേ ”മഹാറാണി പദ്മിനി”യുടെ തിരക്കഥാകൃത്ത് ദിനനാഥ് മധോക്കും സംവിധായകന് ജസ്വന്ത് സാവേരിയും ബുദ്ധിപൂര്‍വം ആ വിശ്വാസംതിരുത്തി. ഏതെങ്കിലുമൊരു മതവിഭാഗത്തെ അനാവശ്യമായി പിണക്കുന്നതെന്തിന് എന്നോര്ത്തിരിക്കാംഅവര്. ചിത്തോര്‍ റാണ യുടെ ധര്‍മ്മപത്നിയായ പദ്മിനിയോട് ഉള്ളില്‍ പ്രണയമുണ്ടെങ്കിലും അത് സദാചാരവിരുദ്ധമായ ഏര്‍പ്പാടാണെന്ന് തിരിച്ചറിഞ്ഞു. ഒടുവില്‍ റാണിയെ പെങ്ങളായി കാണാന്‍ തീരുമാനിക്കുന്ന മാന്യനാണ് ഈ സിനിമയിലെ ഖില്‍ജി.
യുക്തിയുടെ കാര്യത്തില്‍ ”ചിത്തോര്‍ റാണി പദ്മിനി” എന്ന സിനിമ അതിലും കഷ്ടം.പ്രമുഖ സംവിധായകന് കൂടിയായ സി വി ശ്രീധര്‍ കഥയും തിരക്കഥയുമെഴുതിയ ആ തമിഴ് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് അസ്സല് വില്ലന്റെ പ്രതിച്ഛായയാണ്. ഈ ചിത്രങ്ങളൊന്നും ഈ കാലഘട്ടത്തിൽ ഇറങ്ങാതിരുന്നതുകൊണ്ട് വിവാദങ്ങൾ ഉണ്ടായതുമില്ല.
Post Your Comments