ചങ്ക്സിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സിന്റെ രണ്ടാം ഭാഗത്തില്‍ സണ്ണി ലിയോണ്‍ നായികയാകുമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീടു പോണ് താരം മിയ ഖലീഫ അഭിനയിക്കുമെന്ന സൂചനയെത്തി. മിയ ഖലീഫയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചതോടെ സംവിധായകന് ഒമര്‍ ലുലു തന്നെ രംഗത്തെത്തി കാര്യം വിശദീകരിച്ചു.
തന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സണ്ണി ലിയോണിനെയോ മിയ ഖലീഫയോ താന്‍ സമീപിച്ചിട്ടില്ലെന്നും സിനിമ ചെയ്യുന്ന നിര്‍മ്മാണ കമ്പനിയായിരിക്കാം അതിനു ശ്രമിച്ചതെന്നും ഒമര്‍ ലുലു വ്യക്തമാക്കിയിരുന്നു, ചങ്ക്സിന്റെ രണ്ടാം ഭാഗത്തില്‍ ആദ്യത്തേത്തില്‍ നിന്നും വ്യത്യസ്തമായി പുതിയ താരങ്ങളെയാണ് അണിനിരത്തുന്നതെന്നും ഹണീ റോസ് രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കുമെന്നും ഒമര്‍ അറിയിച്ചിരുന്നു.
ഇപ്പോഴിതാ പുതിയ ഒരു നായികയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ‘ജൂലി 2’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാന് ഒരുങ്ങുന്ന ലക്ഷ്മി റായിടെ പേരാണ് നിലവില്‍ പറഞ്ഞു കേള്‍ക്കുന്നത്.
ഒമര്‍ ലുലു ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത നിഷേധിച്ചു താരം രംഗത്തെത്തുകയും ചെയ്തു.
തന്റെ അറിവോ സമ്മതമോ ഇല്ലാതെ ആരൊക്കെയോ സിനിമകള്‍ പ്രഖാപിക്കുന്നുണ്ടെന്നും ഒമര്‍ ലുലു ചിത്രത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ലക്ഷ്മി റായ് പ്രതികരിച്ചു, ഒരുപാട് സിനിമകളുടെ കഥകള്‍ കേട്ടിട്ടുണ്ട്, ഈ സിനിമയുടെ സംവിധായകന് എന്നോട് കഥ പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ലക്ഷ്മി റായ് വ്യക്തമാക്കി. ജൂലി 2-വിന്റെ പ്രമോഷന് പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
Post Your Comments