‘മണികര്‍ണിക’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് നടി കങ്കണയ്ക്ക് പരിക്ക്. ചിത്രത്തിലെ സാഹസിക രംഗ ചിത്രീകരണത്തിനിടെയാണ് കങ്കണയ്ക്ക് വലത് കാലിനു പരിക്കേറ്റത്. പരിക്കേറ്റ താരം ജോദ്പൂരിലെ സ്വകാര്യ ഹോസ്പ്പിറ്റലില്‍ ചികിത്സ തേടി. കങ്കണയുടെ പരിക്ക് ഗുരുതരമല്ലെന്നും, ഒരാഴ്ചത്തെ വിശ്രമം ആവശ്യമുണ്ടെന്നും ഡോക്ടര്‍ നരേന്ദ്ര യാദവ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. വലിയ മതില്‍ക്കെട്ടിനു മുകളിലൂടെയുള്ള കുതിര ചാട്ടത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ‘മണികര്‍ണിക’ എന്ന ചിത്രത്തില്‍ ധീര വനിത റാണി ലക്ഷ്മി ഭായിടെ റോളിലാണ് കങ്കണ അഭിനയിക്കുന്നത്. 2018 ഏപ്രില്‍ 27-നു ചിത്രം പ്രദര്‍ശനത്തിനെത്തും.
Post Your Comments