മിമിക്രി രംഗത്ത് വര്‍ഷങ്ങളായി നിലയുറപ്പിച്ച് സ്റ്റേജ് പെര്‍ഫോമന്‍സിലൂടെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച വേറിട്ട കലാപ്രതിഭയായിരുന്നു അടുത്തിടെ നമ്മോട് വിടപറഞ്ഞ സാഗര്‍ ഷിയാസ്. സിനിമയിലേക്ക് വളര്‍ന്നു വന്ന അനേകം മിമിക്രികാര്‍ക്ക് ഷിയാസ് എന്ന കലാകാരന് ഗുരുതുല്യനായിരുന്നു. അന്തരിച്ച നടന് കലാഭവന്‍ മണി അദ്ദേഹത്തെ അനുകരിച്ചായിരുന്നു കലാലോകത്തേക്ക് ചുവടുവെച്ചു തുടങ്ങിയത്.
സാഗര്‍ ഷിയാസിന്റെ ശബ്ദമായിരുന്നു പ്രേക്ഷകരെ ആകര്‍ഷിച്ചത്. സാഗര്‍ ഷിയാസിന്റെ ചിരി അതേ പോലെ ഒപ്പിയെടുക്കാന്‍ ശ്രമിച്ച കലാഭവന്‍ മണിക്ക് അതൊരു വലിയ വഴിത്തിരിവായി മാറുകയായിരുന്നു. സാഗര്‍ ഷിയാസിന്റെ ചിരി കലാഭവന്‍ മണി അനുകരിക്കാന്‍ ശ്രമിച്ചതാണ് ‘ങ്ങ്യാ ഹ ഹ’ എന്ന മറ്റൊരു ചിരിരൂപത്തിലേക്ക് മാറാന്‍ കലാഭവന്‍ മണിക്ക് സഹായകമായത്. പിന്നീടു മണിയുടെ ആ ചിരി മലയാളത്തിന്റെ ചിരിയായി മാറി. ഇന്നും നമുക്കുള്ളില്‍ മണികിലുക്കംപ്പോലെ ‘ങ്ങ്യാ ഹ ഹ’ എന്ന ചിരി മുഴങ്ങി കേള്‍ക്കുന്നുണ്ട്.
Post Your Comments