ഹിന്ദി, തമിഴ് സിനിമകളില്‍ കാണുന്നത് പോലെയുള്ള സംഘട്ടന രംഗങ്ങള്‍ ആദിയില്‍ പ്രതീക്ഷിക്കരുതെന്ന് ചിത്രത്തിന്റെ സംവിധായകന് ജീത്തു ജോസഫ്. വളരെ റിയാലിസ്റ്റിക് ആയ സംഘട്ടനമാണ് ചിത്രത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സംഘട്ടനവും ആവശ്യമില്ലാതെ ഈ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചിട്ടില്ല. ഡ്യൂപ്പിനെ ഉപയോഗിക്കാനിരുന്ന രംഗ ചിത്രീകരണങ്ങളിലൊക്കെ പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് അഭിനയിച്ചത്, ഡ്യൂപ്പിന്റെ സഹായം ആവശ്യമില്ലെന്നു പറഞ്ഞു പ്രണവ് തന്നെ സാഹസിക രംഗങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വരികയായിരുന്നുവെന്നും ജീത്തു ജോസഫ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ ജനുവരി റിലീസായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ആശിര്‍വാദ് ആദ്യമായാണ് മോഹന്ലാലിന്റെതല്ലാത്ത മറ്റൊരു ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments