BollywoodLatest NewsNEWS

ട്രംപിന്‍റെ മകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് ദീപിക വിട്ടുനിൽക്കുന്നു; കാരണം ഇതാണ്

ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരെ ബി ജെ പി നേതാക്കളുടെ ഭീഷണി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ചിത്രത്തില്‍ പത്മാവതിയായി അഭിനയിക്കുന്ന നടി ദീപിക പദുകോണ്‍ തീരുമാനിച്ചു. ഹൈദരാബാദില്‍ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഉള്‍പ്പെടെ പങ്കെടുക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ് സമ്മേളനത്തില്‍ നിന്നാണ് ദീപിക വിട്ടു നില്‍ക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ദീപിക അറിയിച്ചതായും കാരണം വ്യക്തമാക്കിയില്ലെന്നും തെലുങ്കാന സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതിനിടെ, ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നു. ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. അത് ബന്‍സാലിയോ മറ്റാരോ ആയാലും. ബന്‍സാലിയുടെ തലക്ക് വിലയിട്ടത് കുറ്റമാണെങ്കില്‍ ചിത്രത്തിലൂടെ ജനവികാരം വ്രണപ്പെടുത്തിയതിന് ബന്‍സാലിയും കുറ്റക്കാരനാണെന്ന് അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button