തെന്നിന്ത്യൻ താര റാണി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘അറം’ ചിത്രത്തിൽ നയൻതാരയ്‌ക്കൊപ്പം ശക്തമായ ഒരു കഥാപാത്രം അവതരിപ്പിക്കുന്നത് മലയാളിയായ സുനു ലക്ഷ്മിയാണ്. ചിത്രത്തിൽ പ്രായത്തിൽ കവിഞ്ഞ വേഷം ചെയ്തതിനെക്കുറിച്ചു സുനു പറയുന്നതിങ്ങനെ.
സുമതിയാകാന്‍ എനിക്കാദ്യം താല്‍പര്യമില്ലായിരുന്നു. രണ്ടുകുട്ടികളുടെ അമ്മവേഷം ഈ പ്രായത്തില്‍ സ്വീകരിക്കണോ എന്നുള്ള ചിന്തയുണ്ടായിരുന്നു. പക്ഷേ, കഥകേട്ടപ്പോള്‍ അമ്മ പറഞ്ഞു, അമലാപോളൊക്കെ പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മവേഷം ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലത്ത് കഥയ്ക്കും കഥാപാത്രത്തിനുമാണ് പ്രാധാന്യം അല്ലാതെ വയസിനല്ല എന്ന്. അല്‍പം താല്‍പര്യക്കുറവോടെയാണ് സുമതിയാകാന്‍ സമ്മതിച്ചത്.
സെറ്റിലെത്തിക്കഴിഞ്ഞതോടെ സുമതിയായി മാറുകയായിരുന്നു. എന്‍റെ മക്കളായി അഭിനയിക്കുന്ന കുട്ടികളുമായി വേഗം കൂട്ടായി. മകളായി അഭിനയിക്കുന്ന കുട്ടി എപ്പോഴും എന്‍റെ കൂടെതന്നെയുണ്ടാകും. ഞാന്‍ ശരിക്കും അവരുടെ അമ്മയായി മാറുകയായിരുന്നു. ഭര്‍ത്താവായി അഭിനയിച്ച രാമചന്ദ്ര ദുരൈരാജ് എന്ന അഭിനേതാവും നല്ല പിന്തുണയാണ് നല്‍കിയത്.
സിനിമയുടെ നിര്‍മാതാവും കൂടിയാണ് നയന്‍താര. എന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്ത് കഴിഞ്ഞതിന് ശേഷമാണ് നയന്‍താര കാണുന്നത്. സിനിമയുടെ സംവിധായകന്‍ ഗോപി സാര്‍ അറത്തിന്റെ കഥ പറഞ്ഞപ്പോള്‍ നയന്‍താര ഞാന്‍ ഈ സിനിമ നിര്‍മിക്കാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു. മലയാളിയാണെന്ന് അറിയില്ലായിരുന്നു. ആണെന്ന് അറിഞ്ഞപ്പോള്‍ ചോദിച്ചു, ഈ ചെറിയ പ്രായത്തില്‍ രണ്ടുകുട്ടികളുടെ അമ്മവേഷം എന്തിനാണ് തിരഞ്ഞെടുത്തതെന്ന്.
Post Your Comments