CinemaGeneralLatest NewsMollywoodNEWSTollywood

അമിതാഭ് ബച്ചനും ചിരഞ്ജീവിക്കുമൊപ്പം വിജയ് സേതുപതി

അമിതാഭ് ബച്ചനും ചിരഞ്ജീവിക്കുമൊപ്പം വിജയ് സേതുപതിയും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സ്വാതന്ത്യ്രസമരസേനാനിയായ യു.നരസിംഹറെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. ചിരഞ്ജീവിയുടെ മകനും നടനുമായ രാംചരണ്‍ തേജയാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം എ ആര്‍ റഹ്മാന്‍. ക്യാമറ രവിവര്‍മന്‍. നയന്‍താര, കിച്ച സുദീപ്, ജഗപതി ബാബു തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. 150 കോടി ബജറ്റിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

shortlink

Post Your Comments


Back to top button