
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് വിസ്മരിക്കാനാകാത്ത അനേകം താരങ്ങളുണ്ട്.അതിൽ പ്രേക്ഷക ശ്രദ്ധ കൂടുതൽ പിടിച്ചുപറ്റിയത് എൺപതുകളിലെ താരങ്ങളാണ്. ഇതിൽ ചിലർ ഇന്നും സിനിമകളിൽ സജീവമാണ്.എല്ലാവർഷവും ഇവർ ഒരുമിച്ചുകൂടുക പതിവാണ് .ഇത്തവണത്തെ താരങ്ങളുടെ ഒത്തുകൂടൽ പർപ്പിൾ വസ്ത്രം ധരിച്ച് ചെന്നൈയിലെ മഹാബലിപുരത്തുളള റിസോർട്ടിലായിരുന്നു.
സുഹാസിനിയും ലിസിയുമായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകര്‍.പരിപാടി കൊഴുപ്പിക്കാന്‍ പഴയ സിനിമാഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനമേളയും സംഘടിപ്പിച്ചു. മേനക, പാര്‍വതി, ശോഭന, സുമലതല, നദിയ മൊയ്തു, രേവതി, ചിരഞ്ജീവി, ഖുശ്ബു, റഹ്മാന്, ശരത്കുമാര്, രാധിക, ജയസുധ, രമ്യ കൃഷ്ണന്, അംബിക, വെങ്കിടേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments