KollywoodLatest News

‘അവര്‍ക്ക് അവരുടെ അമ്മ മനോഹരമായ ഒരു പേരിട്ടിട്ടുണ്ട് നിങ്ങൾ അത് വിളിക്കൂ’ പ്രതിഷേധവുമായി ഖുശ്‌ബു

ചില സിനിമാ താരങ്ങളെ മുന്‍കാല അഭിനേതാക്കളുമായി രൂപസാദൃശ്യത്തിൽ താരതമ്യം ചെയ്യുക പതിവാണ്. എന്നാല്‍ എല്ലാവര്‍ക്കും അത്തരം രീതിയോട് താൽപ്പര്യമുണ്ടാവില്ല. തെന്നിന്ത്യന്‍ നടി ഖുശ്ബുവുമായി രൂപസാദൃശ്യമുള്ളതിന്‍റെ പേരില്‍ ഹന്‍സിക മോട്ട്വാനിയെ ചിന്ന ഖുശ്ബുവെന്ന് വിളിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഖുശ്ബു.

സ്വന്തം ഐഡന്റിറ്റി നിലനിറുത്താനാണ് ഓരോ താരങ്ങളും ശ്രമിക്കുക. അതിനായി അവരെ അനുവദിക്കണം. അവര്‍ക്ക് അവരുടെ അമ്മ മനോഹരമായ ഒരു പേരിട്ടിട്ടുണ്ട്. സുന്ദരിയായ പെണ്‍കുട്ടിയാണ്. അവളെ ഹന്‍സികയെന്ന് വിളിക്കൂ. സിനിമയില്‍ വരുന്ന സമയത്ത് ഖുശ്ബുവിനെപ്പോലെ ആവണം എന്നു വിചാരിച്ചിട്ടല്ലല്ലോ അവള്‍ വന്നത്. ഞാന്‍ സാവിത്രിയെ പോലിരിക്കുന്നു,എന്നുകരുതി ചിന്ന സാവിത്രി എന്ന് വിളിച്ചാൽ എനിക്കു ദേഷ്യം വരും.അതുപോലെയാണ് ഹൻസികയെന്നും ഖുശ്‌ബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button