പനാജി:വിവാദങ്ങള്‍കൊണ്ട് ശ്രദ്ധേയമായ ഗോവ ചലച്ചിത്ര മേളയ്ക്ക് ഇന്നലെ തുടക്കംകുറിച്ചു. ഷാരൂഖ് ഖാന് മുഖ്യാതിഥിയായിരുന്ന ഉദ്ഘാടന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ശ്രീദേവി, എ.ആര്.റഹ്മാന്, മാജീദ് മജീദി, ഇഷാന് ഖട്ടാർ, മാളവിക മോഹൻ, രാധിക ആപ്തെ, രാജ് കുമാര്‍ റാവു, ഷാഹിദ് കപൂര്‍ തുടങ്ങിയവർ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ചടങ്ങ് ദൂരദര്ശന് മാത്രമാണ് പകര്‍ത്താന്‍ അനുവാദമുണ്ടായിരുന്നത്.
ഇറാനിയന്‍ സംവിധായകന് മജീദ് മജീദിയുടെ ബിയോണ്ട് ‘ദ ക്ലൗഡ്സ്’ ആയിരുന്നു ഉദ്ഘാടന ചിത്രം. 82 രാജ്യങ്ങളില്‍ നിന്നായി 195 ചലച്ചിത്രങ്ങളാണ് മേളയിലുള്ളത്. 15 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ഇത്തവണ ജെയിംസ് ബോണ്ട് സിനിമകളുടെ പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.സല്മാന് ഖാന് സമാപനചടങ്ങില്‍ മുഖ്യാതിഥിയാകും.
Post Your Comments