BollywoodLatest News

‘ഭരണഘടന പറയുന്നത് പദ്മാവതിയുടെ കാര്യത്തിലും അനുവര്‍ത്തിക്കണം’ : ഷാഹിദ് കപൂർ

പനാജി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ പദ്മാവതിയ്‌ക്കെതിരായ വിവാദത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകന്‍ ഷാഹിദ് കപൂര്‍. വിവാദത്തില്‍ രോക്ഷാകുലനാകുന്നതിനേക്കാള്‍ തനിക്ക് താല്‍പര്യം ശാന്തമായി ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാനാണെന്നാണ് ഷാഹിദിന്‍റെ പ്രതികരണം.ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു ഷാഹിദ്.

ഭരണഘടന പറയുന്നത്, തെറ്റുകാരനാണെന്ന് കണ്ടെത്തുംവരെ ഒരാള്‍ നിരപരാധിയാണെന്നാണ്. ഇത് പദ്മാവതിയുടെ കാര്യത്തിലും അനുവര്‍ത്തിക്കണം. ജനങ്ങള്‍ ചിത്രത്തെ വിലയിരുത്തുന്നതുവരെ മോശമാണെന്ന് വിധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ ഇതുപോലുള്ള സിനിമകള്‍ പ്രതിസന്ധിയിലാകാറുണ്ട്. അവസാന നിമിഷം വരെ ശുഭാപ്തി വിശ്വാസത്തോടെയിരിക്കാനാണ് എനിക്കിഷ്ടം.

ദേഷ്യപ്പെടേണ്ട സമയമല്ലിത്. നിങ്ങളുടെ കൂള്‍ നെസ് കൈവിടേണ്ട സമയവുമല്ല. അതൊക്കെ വേറെ ആളുകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ട് പ്രൊസസില്‍ വിശ്വസിക്കുന്നു എന്ന് പറയാനാണ് എനിക്ക് ഇഷ്ടം.’ താരം പറയുന്നു.’പദ്മാവതി പുറത്തു വരുമെന്ന് എനിക്കുറപ്പാണ്. ചിത്രത്തെ കുറിച്ച് ഞങ്ങള്‍ക്കെല്ലാം അഭിമാനമാണ്. ആളുകള്‍ കാണുന്നതോടെ ഇതെല്ലാം മറക്കുമെന്നുറപ്പാണ്.’ ഷാഹിദ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button