ഫിഫ്റ്റിയടിച്ച് ‘ഒടിയന്‍’ ; സംവിധായകന്‍ പറയുന്നതിങ്ങനെ!

വാരണാസിയില്‍ ചിത്രീകരണം ആരംഭിക്കുകയും പിന്നീടു കേരളത്തിലേക്ക് ഷിഫ്റ്റ്‌ ചെയ്യുകയും ചെയ്ത ഒടിയന്‍ ചിത്രീകരണത്തിന്റെ അന്‍പത് ദിവസങ്ങള്‍ പിന്നിട്ടു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇത് ട്വിറ്റര്‍ വഴി ആരാധകരെ അറിയിച്ചത്. ഇനി അറുപതോളം ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഊര്‍ജ്ജ സ്വലരായ കരുത്തുറ്റ ടീമാണ് തനിക്ക് ഒപ്പമുള്ളതെന്നും തങ്ങളുടെ അധ്വാനത്തിന് ദൈവം ഫലം തരുമെന്ന് വിശ്വസിക്കുന്നതായും ശ്രീകുമാര്‍ മേനോന്‍ ട്വിറ്റര്‍ കുറിപ്പിലൂടെ വ്യക്തമാക്കി. മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ നിര്‍മ്മിക്കുന്നത് ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ശരീര ഭാരം കുറയ്ക്കാനായി കഠിന വ്യായാമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും ഇരുപത് ദിവസത്തെ ഇടവേളയെടുത്തിരിക്കുകയാണ്. ഡിസംബര്‍ ആദ്യവാരം മോഹന്‍ലാല്‍ ചിത്രത്തില്‍ വീണ്ടും ജോയിന്‍ ചെയ്യും.

Share
Leave a Comment