ജയസൂര്യയെപ്പോലെ ജയസൂര്യ മാത്രമേയുള്ളൂ എന്നാണ് പലരും പറയാറുള്ളത്. താരജാഡയില്ലാത്ത ജയസൂര്യയിലെ നടനെയും, വ്യക്തിയേയും പ്രേക്ഷകര്‍ അത്രയധികം ഇഷ്ടപ്പെടുന്നതിനാലാകണം അദ്ദേഹത്തെ പ്രേക്ഷകര്‍ അങ്ങനെ വിശേഷിപ്പിക്കുന്നത്. ‘പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന തന്റെ പുതിയ ചിത്രം മികച്ച അഭിപ്രായത്തോടെ മുന്നേറുമ്പോള്‍ ഭൂതകാല സ്മരണകളിലേക്ക് വീണ്ടുമൊരു മടങ്ങിപ്പോക്ക് നടത്തുകയാണ് താരം . ഒരു സ്വകാര്യ എഫ്.എം ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു ജയസൂര്യയുടെ തുറന്നു പറച്ചില്.
കോട്ടയത്ത് പ്രോഗ്രാമുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ വരെ താന്‍ ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയിരുന്ന അനുഭവത്തെക്കുറിച്ച് ആണ് ജയസൂര്യ പങ്കുവച്ചത്.
“പ്രോഗ്രാം കഴിഞ്ഞു എന്നെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കും. രാവിലെ ആറു മണിയോടെയാണ് എറണാകുളത്തേക്ക് ബസ്സുള്ളത് അതുവരെ ഉറക്കം ബസ് സ്റ്റാന്‍ഡില്‍ ആണ്”- ജയസൂര്യ പറയുന്നു.
കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള 5.55നു പുറപ്പെടുന്ന ‘1122’ എന്ന നമ്പറുള്ള ബസ്സിലായിരുന്നു ജയസൂര്യ സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ജയസൂര്യയുടെ ഇപ്പോഴത്തെ എല്ലാ വാഹനങ്ങളുടെയും നമ്പര്‍, അന്ന് യാത്ര ചെയ്തിരുന്ന ബസിന്റെ നമ്പറായ ‘1122’ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
Post Your Comments